Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Double Murder

40 വര്‍ഷം മുമ്പത്തെ ഇരട്ടക്കൊലപാതകം; പ്രതിയുടെ വെളിപ്പെടുത്തല്‍ ശരിയെന്നു കണ്ടെത്തി പോലീസ്

കോ​​ഴി​​ക്കോ​​ട്: നാ​​ലു പ​​തി​​റ്റാ​​ണ്ടു കാ​​ലം ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ച്ച കൊ​​ല​​പാ​​ത​​ക വി​​വ​​ര​​ങ്ങ​​ള്‍ പ്ര​​തി​​ത​​ന്നെ സ്റ്റേ​​ഷ​​നി​​ലെ​​ത്തി വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ല്‍ ഒ​​രാ​​ളെ പോ​​ലീ​​സ് തി​​രി​​ച്ച​​റി​​ഞ്ഞു.

1986ല്‍ ​​കോ​​ഴി​​ക്കോ​​ട് കൂ​​ട​​ര​​ഞ്ഞി​​യി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​​ത് ക​​ണ്ണൂ​​ര്‍ ഇ​​രി​​ട്ടി വെ​​ളി​​മാ​​നം സ്വ​​ദേ​​ശി​​യാ​​യ മോ​​ഹ​​ന​​ന്‍ ആ​​ണെ​​ന്ന മ​​ല​​പ്പു​​റം വേ​​ങ്ങ​​ര സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ ശ​​രി​​യാ​​ണെ​​ന്ന് ഒ​​രു വ​​ര്‍ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണു തി​​രു​​വ​​മ്പാ​​ടി പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

വ​​ര്‍ഷ​​ങ്ങ​​ള്‍ക്കു മു​​മ്പ് താ​​ന്‍ ര​​ണ്ടു പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന ഞെ​​ട്ടി​​ക്കു​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി മു​​ഹ​​മ്മ​​ദ് മ​​ല​​പ്പു​​റം വേ​​ങ്ങ​​ര പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി വെ​​ളി​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

കൂ​​ട​​ര​​ഞ്ഞി കൊ​​ല​​പാ​​ത​​ക​​ത്തി​​നു പു​​റ​​മേ കോ​​ഴി​​ക്കോ​​ട് വെ​​ള്ള​​യി​​ല്‍ ബീ​​ച്ചി​​ല്‍വ​​ച്ച് മ​​റ്റൊ​​രാ​​ളെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ കൂ​​ട്ടു​​പ്ര​​തി​​യാ​​ണെ​​ന്നും മു​​ഹ​​മ്മ​​ദ് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തേ​​ക്കു​​റി​​ച്ച് പോ​​ലീ​​സി​​നു തു​​മ്പ് ല​​ഭി​​ച്ചി​​ട്ടി​​ല്ല. കൂ​​ട​​ര​​ഞ്ഞി കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​ത് തി​​രു​​വ​​മ്പാ​​ടി പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ പ​​രി​​ധി​​യി​​ലാ​​യ​​തി​​നാ​​ല്‍ വേ​​ങ്ങ​​ര പോ​​ലീ​​സ് കേ​​സ് തി​​രു​​വ​​മ്പാ​​ടി പോ​​ലീ​​സി​​നു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

പോ​​ലീ​​സ് മു​​ഹ​​മ്മ​​ദ​​ലി​​യെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ കോ​​ട​​തി ജ​​യി​​ലി​​ട​​യ് ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പ്ര​​തി​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ ആ​​ദ്യ ഘ​​ട്ട​​ത്തി​​ല്‍ അ​​വി​​ശ്വ​​സ​​നീ​​യ​​മാ​​യി തോ​​ന്നി​​യെ​​ങ്കി​​ലും ന​​ട​​ത്തി​​യ കൃ​​ത്യ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ കാ​​ണാ​​താ​​യ ആ​​ളും പ്ര​​തി പ​​റ​​ഞ്ഞ ലൊ​​ക്കേ​​ഷ​​നു​​ക​​ളും ത​​മ്മി​​ല്‍ കൃ​​ത്യ​​മാ​​യ ബ​​ന്ധം ക​​ണ്ടെ​​ത്താ​​ന്‍ ക​​ഴി​​ഞ്ഞു. കേ​​സി​​ല്‍ കൂ​​ടു​​ത​​ല്‍ ശാ​​സ്ത്രീ​​യ തെ​​ളി​​വു​​ക​​ള്‍ ശേ​​ഖ​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണു പോ​​ലീ​​സ്.

ഒ​​രു മ​​ക​​ന്‍റെ മ​​ര​​ണ​​വും ര​​ണ്ടാ​​മ​​ത്തെ മ​​ക​​ന് അ​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​തും ഉ​​ള്‍പ്പെ​​ടെ ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​യ അ​​നി​​ഷ്ട​​ക​​ര​​മാ​​യ സം​​ഭ​​വ​​ങ്ങ​​ളാ​​ണ് മു​​ഹ​​മ്മ​​ദി​​ന്‍റെ കു​​റ്റ​​സ​​മ്മ​​ത​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്. കൊ​​ല​​പാ​​ത​​കം സം​​ഭ​​വി​​ച്ച കാ​​ല​​ത്ത് മു​​ഹ​​മ്മ​​ദ​​ലി​​ക്ക് 14 വ​​യ​​സാ​​യി​​രു​​ന്നു പ്രാ​​യം.

1986ല്‍ ​​കൂ​​ട​​ര​​ഞ്ഞി​​യി​​ല്‍വ​​ച്ച് ഇ​​ര ത​​നി​​ക്കെ​​തി​​രേ ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ത്തി​​നു മു​​തി​​ര്‍ന്ന​​താ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്നാ​​ണു മു​​ഹ​​മ്മ​​ദ് പോ​​ലീ​​സി​​നോ​​ടു വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​ക്ര​​മ​​ണം പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​യാ​​ളെ വെ​​ള്ള​​ത്തി​​ലേ​​ക്ക് ത​​ള്ളി​​യി​​ടു​​ക​​യും തു​​ട​​ര്‍ന്ന് വെ​​ള്ള​​ത്തി​​ല്‍ ച​​വി​​ട്ടി​​ത്താ​​ഴ്ത്തി മ​​ര​​ണം ഉ​​റ​​പ്പാ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു​​വെ​​ന്നു​​മു​​ള്ള മു​​ഹ​​മ്മ​​ദി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണ​​മാ​​ണു പോ​​ലീ​​സ് ന​​ട​​ത്തി​​യ​​ത്. 1980ക​​ളു​​ടെ മ​​ധ്യ​​ത്തി​​ല്‍ മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​യി​​ല്‍നി​​ന്നു കാ​​ണാ​​താ​​യ ആ​​ളു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ തി​​രു​​വ​​മ്പാ​​ടി പോ​​ലീ​​സ് ശേ​​ഖ​​രി​​ച്ചു.

സം​​ഭ​​വം ന​​ട​​ന്ന സ​​മ​​യ​​ത്ത് മു​​ഹ​​മ്മ​​ദ് കൂ​​ട​​ര​​ഞ്ഞി​​യി​​ലെ ദേ​​വ​​സ്യ എ​​ന്ന ആ​​ളു​​ടെ വീ​​ട്ടി​​ല്‍ ജോ​​ലി​​ക്ക് എ​​ത്തി​​യ​​താ​​യി​​രു​​ന്നു. അ​​പ​​സ്മാ​​രം ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ മോ​​ഹ​​ന​​ന്‍റേ​​ത് സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​മാ​​ണെ​​ന്നാ​​യി​​രു​​ന്നു നാ​​ട്ടു​​കാ​​രു​​ടെ അ​​ഭി​​പ്രാ​​യം.

അ​​പ​​സ്മാ​​രം വ​​ന്ന് തോ​​ട്ടി​​ല്‍ വീ​​ണു മ​​രി​​ച്ച​​താ​​കാം എ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ല്‍ പോ​​ലീ​​സ് കേ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. അ​​ല്പ​​കാ​​ലം മോ​​ര്‍ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ച മൃ​​ത​​ദേ​​ഹം പി​​ന്നീ​​ട് സം​​സ്‌​​ക​​രി​​ച്ചു. മു​​ഹ​​മ്മ​​ദി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ മ​​രി​​ച്ച​​ത് ആ​​രാ​​ണെ​​ന്നു ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മം തി​​രു​​വ​​മ്പാ​​ടി പോ​​ലീ​​സ് ആ​​രം​​ഭി​​ച്ചു. മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത് ഇ​​രി​​ട്ടി സ്വ​​ദേ​​ശി​​യാ​​ണെ​​ന്ന സം​​ശ​​യം ദേ​​വ​​സ്യ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.

മ​​രി​​ച്ച​​യാ​​ളു​​ടെ പോ​​സ്റ്റ്മോ​​ര്‍ട്ടം റി​​പ്പോ​​ര്‍ട്ടും കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍നി​​ന്ന് അ​​ന്വേ​​ഷ​​ണ സം​​ഘം ശേ​​ഖ​​രി​​ച്ചു. മ​​രി​​ച്ച​​ത് പാ​​ല​​ക്കാ​​ട് സ്വ​​ദേ​​ശി​​യാ​​ണെ​​ന്ന സം​​ശ​​യ​​വും ഉ​​യ​​ര്‍ന്നി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ച് പോ​​ലീ​​സ് പാ​​ല​​ക്കാ​​ടും ഇ​​രി​​ട്ടി​​യി​​ലും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. ഒ​​ടു​​വി​​ല്‍ മ​​രി​​ച്ച​​ത് പാ​​ല​​ക്കാ​​ട് സ്വ​​ദേ​​ശി​​യ​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Kerala

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട കൊ​ല​പാ​ത​കം: പ്ര​തി കസ്റ്റഡിയിൽ

നെ​​ടു​​ങ്ക​​ണ്ടം: നെ​​ടു​​ങ്ക​​ണ്ടം തോ​​ട്ടു​​വാ​​ക്ക​​ട​​യി​​ല്‍ അ​​മ്മ​​യെ​​യും സ​​ഹോ​​ദ​​ര​​നെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി കു​​ഴി​​ച്ചു​​മൂ​​ടി​​യ സം​​ഭ​​വ​​ത്തി​​ല്‍ പ്ര​​തി​​യാ​​യ തോ​​ട്ടു​​വാ​​ക്ക​​ട പൊ​​ന്നൂ​​ട്ടി​​യി​​ല്‍ സ​​ജി (43) പോ​​ലീ​​സി​​ല്‍ കീ​​ഴ​​ട​​ങ്ങി.

കൃ​​ത്യം ന​​ട​​ന്ന ഇ​​വ​​രു​​ടെ വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള കാ​​ട്ടി​​ല്‍നി​​ന്നും ഇ​​റ​​ങ്ങി​​വ​​ന്ന ഇ​​യാ​​ള്‍ ഒ​​രു ക​​ട​​യി​​ലെ​​ത്തു​​ക​​യും താ​​ന്‍ കീ​​ഴ​​ട​​ങ്ങു​​ക​​യാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​രോ​​ടു പ​​റ​​യു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് നാ​​ട്ടു​​കാ​​ര്‍ ഇ​​യാ​​ളെ നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സി​​നു കൈ​​മാ​​റി. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​കം പു​​റം​​ലോ​​കം അ​​റി​​ഞ്ഞ​​ത്.

പൊ​​ന്നൂ​​ട്ടി​​യി​​ല്‍ മേ​​രി​​ക്കു​​ട്ടി (70), മ​​ക​​ന്‍ റെ​​ജി (48) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഇ​​വ​​രു​​ടെ വീ​​ടി​​നു​മു​​ന്നി​​ല്‍ കു​​ഴി​​ച്ചി​​ട്ട​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും കാ​​ണാ​​നി​​ല്ലെ​​ന്ന മ​​ക​​ള്‍ സി​​നി​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്ന് വീ​​ട്ടി​​ലെ​​ത്തി​​യ പോ​​ലീ​​സി​​നെ ക​​ണ്ട​​തോ​​ടെ പ്ര​​തി​​യും മേ​​രി​​ക്കു​​ട്ടി​​യു​​ടെ മ​​ക​​നു​​മാ​​യ സ​​ജി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു.

സം​​ശ​​യം തോ​​ന്നി​​യ പോ​​ലീ​​സ് പ​​രി​​സ​​രം നി​​രീ​​ക്ഷി​​ച്ച​​പ്പോ​​ഴാ​​ണു മ​​ണ്ണ് ഇ​​ള​​കി​ക്കി​ട​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. തു​​ട​​ര്‍​ന്ന് തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ഇ​​വി​​ടം കു​​ഴി​​ച്ചു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ജീ​​ര്‍​ണി​​ച്ച​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി.

പോ​​ലീ​​സ് നാ​​ല് സ്‌​​ക്വാ​​ഡു​​ക​​ളാ​​യി തി​​രി​​ഞ്ഞു ഡോ​​ഗ് സ്‌​​ക്വാ​​ഡ്, ഡ്രോ​​ണ്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പ്ര​​തി​​ക്കാ​​യി തെ​​ര​​ച്ചി​​ല്‍ ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​രും പോ​​ലീ​​സി​​നോ​​ടൊ​​പ്പം തെ​​ര​​ച്ചി​​ലി​​ല്‍ സ​​ഹാ​​യി​​ച്ചു.

ഇ​​തി​​നി​​ടെ വെ​​ള്ള​​വും ഭ​​ക്ഷ​​ണ​​വും ല​​ഭി​​ക്കാ​​താ​​യ​​തോ​​ടെ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12 ഓ​​ടെ സ​​ജി കാ​​ട്ടി​​ല്‍നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ഇ​​യാ​​ളെ നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് മാ​​റ്റു​​ക​​യും ചെ​​യ്തു.

മേ​​രി​​ക്കു​​ട്ടി​​യു​​ടെ​​യും റെ​​ജി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പോ​​സ്റ്റ്മോ​​ര്‍​ട്ടം ന​​ട​​ത്തി​​യ​​ശേ​​ഷം നെ​​ടു​​ങ്ക​​ണ്ട​​ത്തെ പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ല്‍ സം​​സ്‌​​ക​​രി​​ച്ചു.

ഇ​​രു​​വ​​രു​​ടെ​​യും കൊ​​ല​​പാ​​ത​​കം സം​​ബ​​ന്ധി​​ച്ച് പ്ര​​തി കു​​റ്റം സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. ശ​​രീ​​രം മ​​റ​​വ് ചെ​​യ്യു​​ന്ന​​തി​​ന​​ട​​ക്കം ആ​​രു​​ടെ​​യെ​​ങ്കി​​ലും സ​​ഹാ​​യം സ​​ജി​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ടോ​യെ​ന്നും പി​​താ​​വി​​ന്‍റെ തി​​രോ​​ധ​​നം സം​​ബ​​ന്ധി​​ച്ചും വി​​ശ​​ദ​​മാ​​യ ചോ​​ദ്യം ചെ​​യ്യ​​ലി​​ല്‍ വ്യ​​ക്ത​​മാ​​കു​​മെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്ര​​തീ​​ക്ഷ.

District News

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: വ​സ്തു ത​ര്‍​ക്ക​വും സ​ഹോ​ദ​ര​ന്‍റെ മാ​ന​സി​ക പീഡ​ന​വുംമൂലമെന്ന്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി സ​ജി കു​റ്റം സ​മ്മ​തി​ച്ച​താ​യി ഇ​ടു​ക്കി എ​സ്​പി സാ​ബു മാ​ത്യു. കൊ​ല​യ്ക്ക് കാ​ര​ണം വ​സ്തു ത​ര്‍​ക്ക​വും സ​ഹോ​ദ​ര​ന്‍റെ മാ​ന​സി​ക പീ​ഡ​ന​വു​മാ​ണെ​ന്നും പ്ര​തി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​താ​വ് തോ​ട്ടു​വാ​ക്ക​ട പൊ​ന്നൂ​ട്ടി​യി​ല്‍ മേ​രി​ക്കു​ട്ടി​യെ​യും സ​ഹോ​ദ​ര​ന്‍ റെ​ജി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്നും ഇ​തി​ന് ത​നി​ക്ക് മ​റ്റാ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി പ​റ​ഞ്ഞു. മാ​ത്യു​വി​ന്‍റെ മ​ക​ന​ല്ല സ​ജി​യെ​ന്ന് പ​റ​ഞ്ഞ് റെ​ജി നി​ര​ന്ത​രം ആ​ക്ഷേ​പി​ച്ചി​രു​ന്നു. റെ​ജി സ​ജി​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും പ​ക​യ്ക്ക് കാ​ര​ണ​മാ​യി. പ്ര​തി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്നും തെ​ളി​വെ​ടു​പ്പ് തു​ട​രും.

വി​ശ​ദ​മാ​യ ചോ​ദ്യംചെ​യ്യ​ലി​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തുവ​രു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു. സ​ജി​യു​ടെ പി​താ​വ് മാ​ത്യു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലും പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും. ഇ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പൂ​ര്‍​ണ​ചി​ത്രം തെ​ളി​യു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.

Kerala

ഇരട്ടക്കൊലപാതകം; ഞെട്ടല്‍ മാറാതെ തോട്ടുവാക്കട

നെ​​​​ടു​​​​ങ്ക​​​​ണ്ടം: ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ ഞെ​​​​ട്ട​​​​ലി​​​​ലാ​​​​ണ് പ​​​​ച്ച​​​​ടി തോ​​​​ട്ടു​​​​വാ​​​​ക്ക​​​​ട. അ​​​​മ്മ​​​​യെ​​​​യും മ​​​​ക​​​​നെ​​​​യും കൊ​​​​ന്നു കു​​​​ഴി​​​​ച്ചു​​​​മൂ​​​​ടി എ​​​​ന്ന വാ​​​​ര്‍ത്ത ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍ച്ചെ​​​​യാ​​​​ണ് നാ​​​​ട്ടു​​​​കാ​​​​ര്‍ അ​​​​റി​​​​ഞ്ഞ​​​​ത്.

പു​​​​റം​​​​ലോ​​​​ക​​​​വു​​​​മാ​​​​യി അ​​​​ധി​​​​കം ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത കു​​​​ടും​​​​ബ​​​​മാ​​​​യി​​​​രു​​​​ന്നു തോ​​​​ട്ടു​​​​വാ​​​​ക്ക​​​​ട പൊ​​​​ന്നു​​​​ട്ട​​​​യി​​​​ല്‍ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടേ​​​​ത്. മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ​​​​യും മൂ​​​​ത്ത​​​​മ​​​​ക​​​​ന്‍ റെ​​​​ജി​​​​യു​​​​ടെ​​​​യും അ​​​​ഴു​​​​കി​​​​യ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ പ​​​​ട്ടി​​​​ക്കൂ​​​​ടി​​​​ന് പി​​​​ന്നി​​​​ല്‍ കു​​​​ഴി​​​​ച്ചി​​​​ട്ട നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ക്ക് 15 ദി​​​​വ​​​​സ​​​​ത്തോ​​​​ളം പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന് പി​​​​ന്നി​​​​ല്‍ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​ന്‍ സ​​​​ജി​​​​യാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​തോ​​​​ടെ ഇ​​​​യാ​​​​ള്‍ ഓ​​​​ടി ര​​​​ക്ഷ​​​​പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ കൂ​​​​ടാ​​​​തെ മേ​​​​രി​​​​ക്കു​​​​ട്ടി​​​​ക്ക് ര​​​​ണ്ട് മ​​​​ക്ക​​​​ള്‍കൂ​​​​ടി​​​​യാ​​​​ണുള്ള​​​​ത്. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രി​​​​യാ​​​​യ ഒ​​​​രു മ​​​​ക​​​​ള്‍ അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​ണ്. മ​​​​റ്റൊ​​​​രു മ​​​​ക​​​​ള്‍ വി​​​​വാ​​​​ഹി​​​​ത​​​​യു​​​​മാ​​​​ണ്.

മ​​​​രി​​​​ച്ച റെ​​​​ജി​​​​യും പ്ര​​​​തി എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ സ​​​​ജി​​​​യും ത​​​​മ്മി​​​​ല്‍ മ​​​​ദ്യ​​​​പി​​​​ച്ച് വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്നു. സ്ഥി​​​​ര​​​​മാ​​​​യി പ​​​​ര​​​​സ്പ​​​​രം പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ഇ​​​​വ​​​​ര്‍ അ​​​​യ​​​​ല്‍ക്കാ​​​​രെ​​​​യും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള ബ​​​​ന്ധു​​​​ക്ക​​​​ളെ​​​​യും വീ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​ടു​​​​പ്പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. വി​​​​വി​​​​ധ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളാ​​​​ല്‍ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന അ​​​​മ്മ​​​​യെ കാ​​​​ണു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ര്‍ വീ​​​​ട്ടി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​ത് പോ​​​​ലും ഇ​​​​വ​​​​ര്‍ ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു.

മേ​​​​രി​​​​ക്കു​​​​ട്ടി​​​​യെ​​​​യും റെ​​​​ജി​​​​യെ​​​​യും ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പു​​​​റ​​​​ത്ത് കാ​​​​ണാ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ അ​​​​യ​​​​ല്‍വാ​​​​സി​​​​ക​​​​ള്‍ സ​​​​ജി​​​​യോ​​​​ട് വി​​​​വ​​​​രം തി​​​​ര​​​​ക്കി​​​​യെ​​​​ങ്കി​​​​ലും പ​​​​ര​​​​സ്പ​​​​രവി​​​​രു​​​​ദ്ധ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ന​​​​ല്‍കി​​​​യ​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍ന്ന് സം​​​​ശ​​​​യം തോ​​​​ന്നി​​​​യ നാ​​​​ട്ടു​​​​കാ​​​​ര്‍ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ മ​​​​ക​​​​ള്‍ സി​​​​നി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. മ​​​​ക​​​​ള്‍ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം നെ​​​​ടു​​​​ങ്ക​​​​ണ്ടം പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

സം​​​​ശ​​​​യം തോ​​​​ന്നി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തും മു​​​​റ്റ​​​​ത്ത് മ​​​​ണ്ണി​​​​ള​​​​കി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ലം കു​​​​ഴി​​​​ച്ചു​​​​നോ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ന്ന​​​​ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത് പോ​​​​സ്റ്റ്മോ​​​​ര്‍ട്ട​​​​ത്തി​​​​നാ​​​​യി ഇ​​​​ടു​​​​ക്കി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ളജി​​​​ലേ​​​​ക്ക് മാ​​​​റ്റി. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​യ സ​​​​ജി​​​​യെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ലീസ് അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍ജി​​​​ത​​​​മാ​​​​ക്കി.

ഇ​​​​യാ​​​​ളു​​​​ടെ കൈ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബാ​​​​ഗ് വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ മ​​​​ല​​​​മു​​​​ക​​​​ളി​​​​ല്‍നി​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ടെ 2018 ല്‍ ​​​​കാ​​​​ണാ​​​​താ​​​​യ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ ഭ​​​​ര്‍ത്താ​​​​വ് മാ​​​​ത്യു​​​​വി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​ന​​​​വും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണോ എ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സും നാ​​​​ട്ടു​​​​കാ​​​​രും. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​യ സ​​​​ജി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യാ​​​​ല്‍ മാ​​​​ത്ര​​​​മേ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​കം സം​​​​ബ​​​​ന്ധി​​​​ച്ചും പി​​​​താ​​​​വി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചും കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളു.

ഇ​ല്ലാ​ത്ത വി​വാ​ഹ​ത്തി​ന് നാ​ട്ടു​കാ​രെ ക്ഷ​ണി​ച്ചു

പ​ച്ച​ടി തോ​ട്ടു​വാ​ട​ക​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി എ​ന്നു സം​ശ​യി​ക്കു​ന്ന സ​ജി ഇ​യാ​ളു​ടെ വി​വാ​ഹ​ത്തി​ന് അ​യ​ൽ​വാ​സി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 10ന് ​വി​വാ​ഹ​മാ​ണ​ന്നും 600 പേ​രെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ, വ​ധു​വി​നെ സം​ബ​ന്ധി​ച്ച് പ​ല രീ​തി​യി​ലാ​ണ് നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​തു. പി​ന്നീ​ട് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ങ്ങ​നെ ഒ​രു വി​വാ​ഹാ​ലോ​ച​ന​പോ​ലും ന​ട​ന്ന​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല.

എ​ന്നാ​ൽ, സ​ജി പ​റ​ഞ്ഞ വി​വാ​ഹ തീ​യ​തി​യി​ൽ ദേ​ഹ​ത്ത് പ​രി​ക്കു​ക​ളോ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ട​ത്. വ​ധു​വി​ന്‍റെ ബ​ന്ധു മ​രി​ച്ച​തി​നാ​ൽ വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യും ഇ​യാ​ൾ പ​റ​ഞ്ഞു. ബാ​ത്ത്‌​റൂ​മി​ൽ തെ​ന്നി​വീ​ണാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up